Breaking News

ആറ്റിങ്ങലില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് സ്ഥാപിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് സ്ഥാപിച്ചു. നിലവില്‍ സ്റ്റാന്‍ഡില്‍ അംഗത്വമില്ലാതെ ആറ്റിങ്ങല്‍ കച്ചേരിനടയിലുള്ള നോ പാര്‍ക്കിംഗ് സ്ഥലത്തും, മാര്‍ക്കറ്റ് റോഡിലും, മാര്‍ക്കറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള നോ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഓടുന്ന പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് പതിവായിരുന്നു. ഇതൊഴിവാക്കാനാണ് ഇത്തരം ഓട്ടോറിക്ഷകള്‍ക്കായി പുതിയ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് സ്ഥാപിച്ചത്. ഇന്ന് രാവിലെ 8 മണിക്ക് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആര്‍.രാമു ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും അ്‌ദ്ദേഹം നിര്‍വഹിച്ചു.

ആട്ടോ-ടാക്‌സി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ആറ്റിങ്ങല്‍ എസ്.ജോയി, യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗവും യൂണിയന്റെ ഏര്യാ സെക്രട്ടറിയുമായ ലോറന്‍സ്, മറ്റൊരു ജില്ലാ കമ്മിറ്റിയംഗവും ഏര്യാ ട്രഷറുമായ എ.പ്രസന്നന്‍ എന്നിവര്‍ പങ്കെടുക്കുകയും, യൂണിയന്റെ പുതിയ സ്റ്റാന്‍ഡ് പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായും, സെക്രട്ടറി ഫിറോസ്, ട്രഷറര്‍ ബിജുവും സ്റ്റാന്‍ഡിലെ മുഴുവന്‍ തൊഴിലാളി സഖാക്കളും പങ്കെടുത്തു. സ്റ്റാഡിലെ ആട്ടോറിക്ഷകള്‍ അല്ലാതെ മറ്റ് ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഓട്ടോറിക്ഷകള്‍ ഈ സ്റ്റാന്‍ഡില്‍ അനുവാദമില്ലാതെ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. മാര്‍ക്കറ്റ് റോഡിലെ മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തു ഓടുന്ന ആട്ടോറിക്ഷകളെ നിയന്ത്രിക്കുന്നതാണെന്ന് സ്റ്റാന്‍ഡ് യൂണിയന്‍ സെക്രട്ടറിയും, പ്രസിഡന്റും പ്രസ്താവനയില്‍പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *