Breaking News

പോക്‌സോ കേസ്: പതിനേഴുകാരന്‍ ആറ്റിങ്ങല്‍ പോലീസിന്റെ പിടിയില്‍

ആറ്റിങ്ങല്‍: പോക്‌സോ കേസില്‍ പതിനേഴുകാരന്‍ ആറ്റിങ്ങല്‍ പോലീസിന്റെ പിടിയില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് പോലീസ് പതിനേഴുകാരനെതിരെ കേസ് എടുത്തത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. പെണ്‍കുട്ടിയും പതിനേഴുകാരനും പരിചയക്കാരായിരുന്നു. ഈ പരിചയം ചൂഷണം ചെയ്താണ് പതിനേഴുകാരന്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *