Breaking News

അജി.എസ്.ആര്‍.എം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അജി.എസ്.ആര്‍.എം തെരഞ്ഞെടുപ്പ് വരണാധികാരി സി.രമ്യയ്ക്ക് മുമ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു

വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അജി.എസ്.ആര്‍.എം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ തെരഞ്ഞെടുപ്പ് വരണാധികാരി സി.രമ്യയ്ക്ക് മുമ്പിലാണ് അജി.എസ്.ആര്‍.എം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി ബി.ജെ.പി-ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അജി.എസ്.ആര്‍.എം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്.
വര്‍ക്കലയില്‍ വിജയം നിശ്ചയമാണെന്ന് അജി.എസ്.ആര്‍.എം പറഞ്ഞു. കേരളമൊട്ടാകെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എക്കൊപ്പമാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ക്കലയിലെ ജനങ്ങള്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനംമടുത്തിരിക്കുകയാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. വര്‍ക്കലയിലെ ജനങ്ങള്‍ എന്‍.ഡി.എയ്ക്ക് അനുകൂലമായിത്തന്നെ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല മണ്ഡലം പ്രസിഡന്റ് ഇലകമണ്‍ അജി, പ്രഭാരി ബാലമുരളി, ജനറല്‍ സെക്രട്ടറിമാരായ സജി.പി.മുല്ലനല്ലൂര്‍, തച്ചോട് സുധീര്‍, സെക്രട്ടറി വിജയകുമാര്‍, ബി.ജെ.പി സംസ്ഥാന സമിതിയംഗം വക്കം അജിത്ത്, ജില്ലാ കമ്മിറ്റിയംഗം കോവിലകം മണികണ്ഠന്‍, വര്‍ക്കല നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.അനില്‍കുമാര്‍, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, മണ്ഡലം പ്രസിഡന്റ് കല്ലമ്പലം നകുലന്‍, ജോയിന്റ് സെക്രട്ടറി സുനില്‍, സെക്രട്ടറി രാജീവന്‍, ട്രഷറര്‍ ശിവകുമാര്‍, ബി.ജെ.പി വര്‍ക്കല നഗരസഭ സൗത്ത് പ്രസിഡന്റ് എസ്.കെ.എം.സുനില്‍കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഖില്‍ പനയറ, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ അജി.എസ്.ആര്‍.എമ്മിനൊപ്പം ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *