Breaking News

എ.ഐ ക്യാമറ: ആദ്യ ദിവസം 28891 നിയമലംഘനം, നോട്ടീസ് പിന്നാലെയെത്തും

തിരുവനന്തപുരം: എ.ഐ ക്യാമറ പണി തുടങ്ങി. ആദ്യ ദിവസം സംസ്ഥാനമൊട്ടാകെ എ.ഐ. ക്യാമറ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെ ആദ്യ 9 മണിക്കൂറില്‍ കണ്ടെത്തിയ കണക്കാണ് ഇത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത്. 4778 നിയമലംഘനങ്ങള്‍ കൊല്ലം ജില്ലയില്‍ കണ്ടെത്തി. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയത്. നിയമലംഘനം നടത്തിയവര്‍ക്കുള്ള നോട്ടീസ് നാളെ മുതല്‍ അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *