Breaking News

പാരിപ്പള്ളിയില്‍ മയക്കുമരുന്ന് കടത്ത്: പ്രതിയെ പിടികൂടിയത് സാഹസികമായി

പാരിപ്പള്ളി ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുകള്‍ പിടികൂടിയപ്പോള്‍

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വന്‍തോതില്‍ മയക്കുമരുന്നുകള്‍ കടത്തിയ ചാത്തന്നൂര്‍ സ്വദേശിയായ പ്രതി സനൂജിനെ അതിസാഹസികം ആയിട്ടാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ പാരിപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുകള്‍ പിടികൂടിയത്. നാല് കിലോയോളം കഞ്ചാവും അതിമാരക ലഹരിവസ്തുവായ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും പിടികൂടി എന്നാണ് ലഭിക്കുന്ന വിവരം.

പാരിപ്പള്ളി ജംഗ്ഷനില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്തിയ മയക്കുമരുന്നുകള്‍ പിടികൂടിയത്. പ്രതി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ ടയര്‍ കയറിയിറങ്ങി ഒരു പോലീസുകാരന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. കൊല്ലം കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പരിപ്പിള്ളി സി.ഐ, എസ.ഐ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *