Breaking News

സൗന്ദര്യം പോരാ, പീഡനം, യുവതി തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

അരൂര്‍: ആലപ്പുഴ അരൂരില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്. ഭര്‍ത്ത്യവീടായ അരൂര്‍ നാലാം വാര്‍ഡ് കാക്കപ്പറമ്പില്‍ വീട്ടിലാണ് നീതുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്ന് നീതുവിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവ് കെ.എസ്.ഉണ്ണിയെ അരൂര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2011 ലായിരുന്നു നീതുവും ഉണ്ണിയും തമ്മിലുള്ള വിവാഹം. അന്നുമുതല്‍ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് നീതു പലതവണ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ വഴക്കുകള്‍ പറഞ്ഞുതീര്‍ത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അരൂര്‍ സി.ഐ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം നല്‍കാതെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ഇവര്‍ തൂങ്ങിമരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. പ്രതിയെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മക്കള്‍. അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.

Related posts

Leave a Reply

Your email address will not be published. Required fields are marked *