

കല്ലമ്പലം: കരവാരത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഓണച്ചന്ത ആരംഭിച്ചു. സംസ്ഥാന കര്‍ഷക ക്ഷേമ വകുപ്പും കരവാരം കൃഷിഭവനും സംയുക്തമായി കരവാരം ചാത്തമ്പറ ആരംഭിച്ച ഓണച്ചന്ത ഒ.എസ്.അംബിക എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ ഉയര്‍ന്ന വില നല്‍കി നാടന്‍ കാര്‍ഷിക വിഭവങ്ങള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓണക്കാലത്ത് വില്‍പന നടത്തും. ഇതുമൂലം പൊതു പണിയിലെ പച്ചക്കറികളുടെ വിലക്കയറ്റം ഓണക്കാലത്ത്പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീര്‍ രാജകുമാരി, ഇന്ദിരാ സുദര്‍ശനന്‍, ദീപ പങ്കജാക്ഷന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിലാസിനി, വൈസ് ചെയര്‍പേഴ്‌സണ്‍ സീന, പൊതുപ്രവര്‍ത്തകരായ എസ്.എം.റഫീഖ്, എം.കെ.രാധാകൃഷ്ണന്‍, എസ്.മധുസൂദന കുറുപ്പ്, കൃഷി ഓഫീസര്‍ ഷാജിന്‍, കൃഷി അസിസ്റ്റന്റ് ബിനു തുടങ്ങിയവര്‍ സംസാരിച്ചു.


