Breaking News

വ്യാജ ആരോപണം: വി.ജോയിക്കെതിരെ ബി.ആര്‍.എം.ഷെഫീര്‍ പരാതി നല്‍കി

അഡ്വ.ബി.ആര്‍.എം.ഷെഫീര്‍, അഡ്വ.വി.ജോയി

വര്‍ക്കല: വര്‍ക്കല എം.എല്‍.എയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.വി.ജോയിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഷെഫീറിന് സ്വന്തമായി രണ്ട് നില വീടും പറമ്പും ഉണ്ടെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം അഡ്വ.വി.ജോയി വ്യാജ പ്രചരണം നടത്തുന്നുവെന്നും രണ്ട് നില വീടിന്റെ വ്യാജ ചിത്രം കാണിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, തനിക്ക് സ്വന്തമായി ഒരു സെന്റ് വസ്തുവോ വീടോ ഇല്ലായെന്നും അക്കാര്യം നോമിനേഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അഡ്വ.വി.ജോയിയുടെ നടപടി തെരഞ്ഞെടുപ്പ് നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

വി.ജോയിക്കെതിരെ ബി.ആര്‍.എം.ഷെഫീര്‍ നല്‍കിയ പരാതിയുടെ കോപ്പി

Related posts

Leave a Reply

Your email address will not be published. Required fields are marked *