Breaking News

മയിലിനെ കല്ലെറിഞ്ഞ് കൊന്നു; അതിഥി തൊഴിലാളി പിടിയിൽ

നെടുമങ്ങാട്: ദേശീയ പക്ഷിയായ മയിലിനെ കല്ലെറിഞ്ഞ് കൊന്ന സംഭവത്തിൽ അതിഥി തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശിയും നെടുമങ്ങാട്ടെ ഒരു ഹോട്ടലിലെ തൊഴിലാളിയുമായ സുനിൽ കർക്കിയെയാണ് പാലോട് ഫോറസ്റ്റ് റേഞ്ച് അധികൃതർ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച പകൽ കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേേത്രത്തിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് സഞ്ചരിച്ചിരുന്ന മയിലിനെ പ്രതി കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു.

പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലും തിരച്ചിലിലും പ്രതിയെ പിന്നീട് പിടികൂടി. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് ഗുരുതര കുറ്റകൃത്യമായതിനാൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *