

കൊല്ലം: പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ ടി.പി.മാധവന്‍(89) അന്തരിച്ചു. കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടി.പി.മാധവന്‍ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു താമസം. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തുള്ള ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ സുഹൃത്തുക്കളാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. 1935 നവംബര്‍ 7 നായിരുന്നു ടി.പി.മാധവന്‍ ജനിച്ചത്. മാധ്യമപ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ നടന്‍ മധുവുമായുള്ള അടുപ്പമായിരുന്നു ആദ്യം നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും നയിച്ചത്.




നാല്‍പതാമത്തെ വയസില്‍ കാമം, ക്രോധം, മോഹം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കള്‍, അഗ്‌നിപുഷ്പം, പ്രിയംവദ, തീക്കനല്‍, മോഹിനിയാട്ടം, സീമന്തപുത്രന്‍, ശങ്കരാചാര്യര്‍, കാഞ്ചനസീത സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി.പി.മാധവന്‍ അഭിനയിച്ചിരുന്നു. ഭൗതിക ശരീരം നാളെ ഉച്ചയ്ക്കുശേഷം 3 മണി മുതല്‍ തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് ശേഷം 5 മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.



