
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്താൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.

പാങ്ങോട്: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്താൽ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു
കടയ്ക്കൽ ബൗണ്ടർ മുക്ക് വട്ടമുറ്റം സ്വദേശി സജി കുമാറിനെയാണ് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പ്രതി സജികുമാർ 
കൊല്ലപ്പെട്ട വിഷ്ണുശങ്കർ
2014 ജൂലൈ മാസം 31 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്താൽ ഭരതന്നൂർ പാലോട്ടുകോണം വിദ്യാസദനം വീട്ടിൽ ശിവശങ്കരപ്പിള്ളയുടെയും ശ്യാമളയുടെയും മകനായ വിഷ്ണുശങ്കറിനെയാണ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത്.

ഒരുമിച്ച് പെയിന്റിംഗ് പണിക്കും മറ്റും പോയിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ വിഷ്ണുശങ്കർ എടുത്തുമാറ്റി എന്ന് സംശയിച്ചാണ് വീട്ടിലെത്തി പ്രതി കൃത്യം നടത്തിയത് . സംഭവം നേരിൽ കണ്ട വിഷ്ണുശങ്കറിന്റെ അമ്മുമ്മ കുഞ്ഞുലക്ഷ്മിയുടെയും അച്ഛൻ ശിവശങ്കരപ്പിള്ളയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്

കൊല്ലപ്പെട്ട വിഷ്ണുശങ്കറിന്റെ ബന്ധുകൂടിയാണ് കടയ്ക്കൽ ബൗണ്ടർ മുക്ക് വട്ടമുറ്റം സ്വദേശിയായ സജികുമാറിനെ തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ആണ് ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ 26 സാക്ഷികളെ ഹാജരാക്കി 24 രേഖകളും 17 തൊണ്ടിമുതലുകളും ഹാജരാക്കി.
പാങ്ങോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ അമ്മിണിക്കുട്ടൻ, വി.എസ് പ്രദീപ്കുമാർ എന്നിവർ കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: വേണി. കെ ഹാജരായി.


