Breaking News

100% വിജയം കരസ്ഥമാക്കി ആറ്റിങ്ങൽ ഗവ:ഹയർ സെക്കൻഡറി സ്‌കൂൾ

ആറ്റിങ്ങൽ: ഗവ.മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള വിദ്യാർത്ഥികൾക്ക് മധുരം നൽകി വിജയികൾക്ക് ആശംസകൾ നേർന്നു. 314 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 100% വിജയം കരസ്ഥമാക്കാൻ സ്കൂളിനു കഴിഞ്ഞു. മിക്സഡ് സ്കൂൾ നിലവിൽ വന്നതിന് ശേഷം നടന്ന എസ്എസ്എൽസി പരീക്ഷ ആയതിനാൽ ഒരു വിദ്യാർത്ഥിനി ഉൾപ്പെടെ 41 പേർ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയത്തിലെത്തി.

സ്കൂൾ പ്രിൻസിപ്പൽ ജവാദ് എസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, പിടിഎ പ്രസിഡന്റ് സന്തോഷ് എസ്, പിടിഎ എക്സിക്യൂട്ടീവ് അംഗം പി ആർ ബാബു രാജീവ്, അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *