

വര്‍ക്കല: ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ച് കോടതി. വര്‍ക്കല അയിരൂര്‍ കായല്‍പ്പുറം കല്ലിന്‍തൊടിയില്‍ വീട്ടില്‍ പുരുഷോത്തമന്റെ മകന്‍ വാവ എന്ന പ്രിന്‍സി(30)നെയാണ് വര്‍ക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 9 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ഹേമചന്ദ്രന്‍ നായര്‍ ഹാജരായി. അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ്-ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സജീവ്.ആര്‍, സജീവ്.ഡി എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.




