

വര്‍ക്കല: പാപനാശം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്‌നാട് കരൂര്‍ സ്വദേശി വിശ്വ(21)യാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടുകൂടിയായിരുന്നു സംഭവം. 31 പേരടങ്ങുന്ന വിനോദയാത്ര സംഘത്തിനൊപ്പമാണ് വിശ്വ വര്‍ക്കലയില്‍ എത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പെടുകയായിരുന്നു വിശ്വ. കൂടെയുണ്ടായിരുന്നവരെ ലൈഫ് ഗാര്‍ഡ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപെടുത്തി. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.




