

ആറ്റിങ്ങല്‍: കൊലപാതക കേസില്‍ ജാമ്യം എടുത്ത് പുറത്തിറങ്ങിയ ശേഷം ഒളിവില്‍പോയ പ്രതി 14 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കിഴുവിലം പമ്മനംകോട് ചരുവിള വീട്ടില്‍ ബീഡി സജീവ് എന്ന് വിളിക്കുന്ന സജീവിനെ(45)യാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്. കിഴുവിലം കുറക്കട നൈനാംകോണം ഉദയാഭവനില്‍ തമ്പിയുടെ മകന്‍ വിനയകുമാര്‍(24) നെയാണ് സജീവും സുഹൃത്തായ ആയിരം പല്ലന്‍ എന്നറിയപ്പെടുന്ന ഷിബുവും ചേര്‍ന്ന് 2010 മെയ് 13 ന് കൊലപ്പെടുത്തിയത്. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വന്ന പ്രതി സജീവ് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണ്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഐ.എസ്.എച്ച്.ഒ ഗോപകുമാര്‍, എസ്.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




