

തിരുവനന്തപുരം: സ്റ്റഡി ഇന്‍ കേരള പദ്ധതിക്ക് അംഗീകാരം നല്‍കി കേരള സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിര്‍ത്തുക, പുറമെ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, ഡിമാന്റുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കുക, ഹ്രസ്വകാല കോഴ്‌സുകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.





