

ആറ്റിങ്ങല്‍: കര്‍ക്കിടക വാവ് ബലി ദിവസം (ഓഗസ്റ്റ് 3 ശനി) കൊല്ലമ്പുഴ ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തില്‍ ബലി തര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഉപദേശ സമിതി. വാമനപുരം നദി കിഴക്കോട്ട് ഒഴുകുന്ന കൊല്ലമ്പുഴ കടവില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് ക്ഷേത്ര ഉപദേശ സമിതി ഭാരവാഹികള്‍. ഇതോടൊപ്പം ക്ഷേത്രത്തില്‍ തിലഹവനം നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അന്വേഷണങ്ങള്‍ക്ക്: 884 886 5029, 807 589 9035.





