

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് കമ്മീഷന് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് കേരള സ്റ്റോറി പ്രക്ഷേപണം ചെയ്യുന്നത് വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. സിനിമയില്‍ കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ചരിക്കുകയാണെന്നും മുന്‍പില്ലാത്ത വിധം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് വ്യാപക പ്രചാരണം നല്‍കുന്നുവെന്നും സി.പി.എം ആരോപിച്ചു. സിനിമ പ്രക്ഷേപണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി.


ഇന്ന് രാത്രി എട്ടിനാണ് സിനിമ പ്രക്ഷേപണം ചെയ്യുന്നത്. നേരത്തെ, കോണ്‍ഗ്രസും സിനിമ പ്രക്ഷേപണം ചെയ്യുന്നതിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്നലെ മുതല്‍ ദൂരദര്‍ശനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നു. ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയലാഭത്തിനുള്ള സംഘപരിവാര്‍ താല്പര്യമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നിലെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ധ്രൂവീകരണനീക്കവും പെരുമാറ്റച്ചട്ടലംഘനവും ഉന്നയിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാതി. അതേസമയം, സിനിമക്കെതിരായ വിമര്‍ശനങ്ങള്‍ ബി.ജെ.പി തള്ളി. സിനിമ തടയണമെന്ന നിലപാടാണ് ഫാസിസമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.




