Breaking News

രംഗപ്രഭാതിന്റെ 54-ാം വാര്‍ഷികം; ആഘോഷ പരിപാടികളുടെ ഭാഗമായി നാടക ഘോഷയാത്ര സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: രംഗപ്രഭാത് നാടക വേദിയുടെ 54-ാം വാര്‍ഷിക ആഘോഷങ്ങളുടെയും ഗുരു കെ.കൊച്ചുനാരായണ പിള്ളയുടെ പതിനേഴാം ചരമദിനാചരണത്തിന്റെയും ഭാഗമായി നാടക ഗുരു ഭാഗമായി പുറപ്പാട് എന്ന പേരില്‍ നാടക ഘോഷയാത്ര സംഘടിപ്പിച്ചു. കൊച്ചുനാരായണ പിള്ളയുടെ പതിനേഴാം ചരമദിനം ഒക്ടോബര്‍ 1 മുതല്‍ 15 വരെ ദേശീയ സാംസ്‌കാരിക ഉത്സവമായി ആചരിക്കുകയാണ് രംഗപ്രഭാത് നാടക വേദി. ആലുംതറ ഗ്രാമത്തിലെ 25 ഓളം വീടുകളാണ് നാടകാവതരണത്തിനായി വേദിയായി തെരഞ്ഞെടുത്തത്. കാലിക പ്രസക്തിയുള്ള 5 മൈക്രോ നാടകങ്ങളാണ് അവതരിപ്പിച്ചത്. ജി.ശങ്കരപ്പിള്ളയുടെ നിഴല്‍, പി.വി.ഷാജികുമാറിന്റെ ചെറുകഥയെ ആസ്പമാക്കി മരണമുണ്ടാക്കി കളിക്കാം, കൊക്കരക്കോ, രണ്ട് നരകള്‍ രണ്ടാം ഭാഗം, ക്വാറിയോസിസ് എന്നീ മൈക്രോ നാടകങ്ങള്‍ക്ക് ആശയവും ആവിഷ്‌കാരവും നടത്തിയത് അഭിഷേക് രംഗപ്രഭാതാണ്.

പുറപ്പാടിന്റെ ഉദ്ഘാടനം ത്രിവേണി ജങ്ഷനില്‍ ആലന്തറ ത്രിവേണി റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ.രാമന്‍ പിള്ള, കെ.രാജേന്ദ്രന്‍ നായര്‍, ലീലാഭായി ടീച്ചര്‍, അനില്‍ കുമാര്‍, ബൈജു എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. രംഗപ്രഭാത് പ്രസിഡന്റ് കെഎസ്.ഗീത സ്വാഗതം പറഞ്ഞു. ട്രസ്റ്റ് മെമ്പര്‍മാരായ കെ.എസ്.വിപിനചന്ദ്രന്‍, ബി.എസ്.ബാലകൃഷ്ണന്‍ നായര്‍, രാജീവ് വെഞ്ഞാറമൂട്, ബിജു.എം.എസ്, അനില്‍ കുമാര്‍.പി, സെക്രട്ടറി ഹരീഷ്.എസ്, അനില്‍.എസ്.രംഗപ്രഭാത്, സന്തോഷ് വെഞ്ഞാറമൂട് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *