

വര്‍ക്കല: വര്‍ക്കലയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടരയോടെ വര്‍ക്കല തച്ചോട് പട്ടരുമുക്ക് ഭാഗത്താണ് അപകടം നടന്നത്. തച്ചോട് പട്ടരുമുക്ക് സ്വദേശി മിഥുന്‍(17), നരിക്കല്ല് മുക്ക് സ്വദേശി ആദിത്യന്‍(18), പട്ടരുമുക്ക് സ്വദേശി ലക്ഷ്മി(62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആദിത്യനും മിഥുനും സഞ്ചരിച്ചിരുന്ന ബൈക്ക് വര്‍ക്കല ചാവടിമുക്ക് ഭാഗത്തുനിന്ന് വന്ന സ്‌കൂള്‍ ബസിനെ ഓവര്‍ടേക്ക് ചെയ്തുകയറിയ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഇടിച്ച സ്‌കൂട്ടര്‍ വഴിയാത്രക്കാരിയായ ലക്ഷ്മിയെ ഇടിക്കുകയായിരുന്നു.

ആദിത്യന്‍, മിഥുന്‍ എന്നിവരെ വര്‍ക്കല ശിവഗിരി മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആദിത്യന് പല്ലിനും ചെവിയുടെ എല്ലിനും പരിക്കേറ്റിട്ടുണ്ട്. മിഥുനിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇയാളുടെ സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ പരിക്ക് സാരമുള്ളതാണോയെന്ന് അറിയാന്‍ കഴിയൂ എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാല്‍നടയാത്രക്കാരി ലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് നടുവിനേറ്റ പരിക്ക് ഗുരുതരമാണെന്ന് സംശയിക്കുന്നതായി വര്‍ക്കല താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

