Breaking News

വര്‍ക്കലയില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ആന്റണി അറസ്റ്റില്‍

ആന്റണി

തിരുവനന്തപുരം: മൂന്ന് ദിവസം മുമ്പ് വര്‍ക്കല വിളബ്ഭാഗത്തുള്ള വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിന്‍കീഴ് പെരുംകുഴി കോളനി സ്വദേശി ആന്റണിയെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് താമസിക്കുന്ന അബ്ദുല്‍ സലീമിന്റെ ഉടമസ്ഥതയില്‍ വര്‍ക്കല വിളബ്ഭാഗത്തുള്ള എ.എസ് നിവാസില്‍ നടന്ന മോഷണക്കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

നാലു പവന്റെ സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും നാലുലക്ഷം രൂപയോളം വിലമതിക്കുന്ന മറ്റു സാധനങ്ങളും ഉള്‍പ്പെടെ ഇയാള്‍ എ.എസ്.നിവാസില്‍നിന്നും മോഷ്ടിച്ചിരുന്നു. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ചാണ് ഇയാള്‍ ഇവിടെ മോഷണം നടത്തിയത്. കുടുംബം വിദേശത്തായതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടില്‍ ജോലിക്കായിത്തിയ സ്ത്രീയാണ് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ അബ്ദുല്‍ സലീമിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കള്‍ അഞ്ചുതെങ്ങ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശൃങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം പുരോഗമിച്ചത്. മോഷണം നടന്നു 3 ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ പോലീസ് പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ആന്റണി. പകല്‍ സമയത്ത് മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകള്‍ കണ്ടുവച്ച ശേഷം അര്‍ദ്ധരാത്രിയില്‍ വീണ്ടും സ്ഥലത്തെത്തി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എന്നാല്‍ മോഷണം നടത്തുന്ന സ്ഥലത്ത് യാതൊരു തെളിവുകളും അവശേഷിപ്പിക്കാതിക്കാന്‍ ഇയാള്‍ ശ്രദ്ധിക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം റൂറല്‍ എസ്.പി.ശില്പ ദേവയ്യയുടെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി വിറ്റി രാസിതും അഞ്ചുതെങ്ങ് എസ.എച്ച്.ഒ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വിളബ്ഭാഗത്ത് നടത്തിയ മോഷണത്തില്‍ ആന്റണിക്കൊപ്പം മറ്റൊരു മോഷ്ടാവ് കൂടിയുണ്ടായിരുന്നു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *