

പാരിപ്പള്ളി: പാരിപ്പള്ളിയില്‍ അന്‍പത്തിയഞ്ചുകാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. പാരിപ്പള്ളി കല്ലുവാതുക്കല്‍ ഹനുമാന്‍കുന്ന് വരിഞ്ഞം കൃഷ്ണകൃപയില്‍ സുധാകുമാരി(55)യാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കിണറ്റില്‍നിന്ന് നിലവിളി ഉയരുന്നത് കേട്ട മകന്റെ ഭാര്യയാണ് സുധാകുമാരി കിണറ്റില്‍ ചാടിയ വിവരം വീട്ടിലുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് കല്ലമ്പലം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സുധാകുമാരിയെ കിണറ്റില്‍നിന്നും പുറത്തെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുധാകുമാരി ആത്മഹത്യാ പ്രവണതയുള്ള വ്യക്തിയാണെന്നും ഇതിന് മുമ്പും പല തവണ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇതിന് മുമ്പും പല തവണ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പാരിപ്പള്ളി പോലീസ് പറഞ്ഞു.






