Breaking News

ചെമ്മരുതിയിൽ പുതിയ കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിക്കു തുടക്കം

വർക്കല : ചെമ്മരുതി ഗ്രാമപ്പഞ്ചായത്തിലെ മുട്ടപ്പലം, കല്ലുമല, ബംഗ്ലാവുമുക്ക്, പാലനിന്നപൊയ്ക റോഡ് പ്രദേശങ്ങളിലെ കിണർജല മലിനീകരണപ്രശ്നത്തിനു താത്കാലിക പരിഹാരമായി പുതിയ കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിക്കു തുടക്കമായി.

ഏറെനാളായി പ്രദേശത്തുള്ളവർ മലിനമായ കിണർജലത്തെ ആശ്രയിക്കേണ്ടിവന്നിരുന്നു. വീടുകൾക്കായി പ്രത്യേകമായി പുതിയ കുടിവെള്ള പൈപ്പ് ലൈനാണ് അനുവദിക്കപ്പെട്ടത്. പാലനിന്നപൊയ്ക റെസിഡെൻസ് അസോസിയേഷൻ സർക്കാർ വകുപ്പുകളോടു നടത്തിയ ഇടപെടലുകളെയും, പരാതികളെയും തുടർന്നാണ് അനുവദിച്ചത്.

മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയും തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ നൽകിയ നിർദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ജല അതോറിറ്റി ഈ പ്രത്യേക ജലവിതരണ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കുന്നത്. 17.69 ലക്ഷം രൂപയാണ് പദ്ധതിയുടെ കരാർ തുക. പൈപ്പ് ലൈൻ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം രണ്ടാഴ്ചയ്ക്കകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിണർജല മലിനീകരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തി സ്ഥിരപരിഹാരത്തിനു സർക്കാർ ഇടപെടൽ നടത്തണമെന്ന് പാലനിന്നപൊയ്ക റെസിഡെൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *