

പള്ളിക്കൽ : കാട്ടുപുതിശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം വെളിനല്ലൂർ സ്വദേശി ഷിബു എന്ന് വിളിക്കുന്ന 45 വയസ്സുള്ള ഷിഹാബുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 6 മണിയോടെ ആയിരുന്നു സംഭവം. കൃത്യത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പള്ളിക്കൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസ് വിശദീകരണം ശനിയാഴ്ച രാത്രി ഒരു മണിയോടെ തന്നെ പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ ഓളം മാറി ക്രഷർ യൂണിറ്റിന് സമീപത്തുള്ള കാട്ടിൽ ഒളിച്ചിരിക്കുക യായിരുന്നു പ്രതി
മരണപ്പെട്ട ഷിഹാബുദ്ദീന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി







