Breaking News

ആറ്റിങ്ങലിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി.

ആറ്റിങ്ങൽ: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. കടയ്ക്കാവൂർ റെയിൽവേ കോച്ച് പാലത്തിന് സമീപം വടകയിൽ വീട്ടിൽ സുന്ദരൻ(57)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആറ്റിങ്ങൽ അയിലം റോഡിൽ തച്ചൂർകുന്നിന് സമീപം പാസഞ്ചർ ഓട്ടോറിക്ഷയിൽ 80 കുപ്പികളിലായി കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യമാണ് ആറ്റിങ്ങൽ എക്സൈസ് സംഘംപിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ച KL 21 G 2389 രജിസ്ട്രേഷൻ നമ്പരിലുള്ള ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

അനധികൃതമായി മദ്യ കച്ചവടം നടത്തി വന്ന കുറ്റത്തിന് ഇയാളുടെ മകനെ മുൻപ് എക്സൈസ് സംഘം പിടികൂടിയിരുന്നു. എന്നാൽ മകന് മദ്യം എത്തിച്ചു കൊടുക്കുന്നത് പ്രതിയായ സുന്ദരൻ ആണെന്ന് എക്സൈസിന്റെ നിരീക്ഷണത്തിൽ മനസ്സിലാക്കുകയും സുന്ദരനെ കേന്ദ്രീകരിച്ച് എക്സൈസ് നിരീക്ഷണം ഏർപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത് .ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടർ ഷൈബു.പിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അശോകൻ, ഉദയകുമാർ സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ സജിത്ത്, ഷജീർ, മഹേഷ്, ഷെരീഫ് ഡ്രൈവർ അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *