Breaking News

അയിരൂരില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

മരിച്ച നിലയില്‍ കാണപ്പെട്ട സജീവ്‌

അയിരൂര്‍: അയിരൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അയിരൂര്‍ തേരിക്കല്‍കുന്ന് കോളനി ചരുവിള വീട്ടില്‍ സുശീന്ദ്രന്റെ മകന്‍ സജീവിനെ(35)യാണ് ഇന്ന് രാവിലെ ആറരയോടെ സ്വന്തം വീടിനടുത്തുള്ള പണിപൂര്‍ത്തിയാക്കാത്ത വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് അയിരൂര്‍ പോലീസും ഫോറന്‍സിക് വിബാഗവും സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ച ശേഷം മാത്രമേ അക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂയെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *