
വർക്കല: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരനെ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വർക്കല കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി (19)യെ കോടതി റിമാൻഡ് ചെയ്തു.
കേസിൽ ആക്രമണത്തിൽ പങ്കെടുത്തതായി കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പൂജപ്പുര ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇവരെ നാളെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന ഉപാധിയോടെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശൻ (19) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10.40ഓടെ വർക്കല ഹെലിപ്പാഡ്–ക്ലിഫ് മേഖലയിലായിരുന്നു സംഭവം

തഞ്ചാവൂർ സ്വദേശികളായ സുദർശൻ, സതീഷ് (17), കുമുദൻ (19) എന്നിവർ ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നുപോകുന്നതിനിടെ പ്രതികൾ ഇവരെ തടഞ്ഞുനിർത്തി വാക്കുതർക്കത്തിലേർപ്പെട്ടതായി പോലീസ് പറയുന്നു. തർക്കം രൂക്ഷമായതോടെ യുവാക്കളെ മർദിക്കുകയും മുഹമ്മദ് അലി സുദർശനെ കമ്പിവേലിയിൽ ചാരിനിർത്തി ആക്രമിക്കുകയും കത്തി ഉപയോഗിച്ച് വയറിന്റെ വലതുഭാഗത്തും മുതുകിലും തോളിലും പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പോലീസ് നൽകുന്ന വിവരം.
ഗുരുതരമായി പരിക്കേറ്റ സുദർശനെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ സുദർശൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആക്രമണത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടൂറിസം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒന്നര കിലോമീറ്ററോളം പിന്തുടർന്നാണ് മുഹമ്മദ് അലിയെയും ആക്രമണത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത രണ്ട് പേരെയും പിടികൂടിയതെന്നാണ് വിവരം. തുടർന്ന് ഇവരെ വർക്കല പോലീസിന് കൈമാറി.
തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്ന് വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിനൊപ്പമാണ് ആക്രമണത്തിനിരയായ യുവാക്കൾ എത്തിയത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …