
കല്ലമ്പലം: ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവിതരണം നടത്തിയിരുന്നയാളെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടി.കല്ലമ്പലം വണ്ടിത്തടം പുതുശേരിമുക്ക് സ്വദേശിയും പുല്ലൂർമുക്കിൽ മലബാർ തട്ടുകട എന്ന പേരിൽ ഹോട്ടൽ നടത്തുന്ന നാസറാണ് പിടിയിലായത്. ഡാൻസാഫ് സംഘം ഇയാളെ തുടർനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം വടശ്ശേരിക്കോണത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ സ്ത്രീയെ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് സ്ത്രീയെ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ, കിളിമാനൂർ മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തമായി വിതരണം നടത്തിയിരുന്ന നാസറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

വടശ്ശേരിക്കോണത്ത് സ്ത്രീ പിടിയിലായ വിവരം അറിഞ്ഞതിനെ തുടർന്ന്, പതിവായി അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനം പ്രതി ഇന്നലെ രാത്രി കല്ലമ്പലം ജംഗ്ഷനിൽ റോഡരികിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഡാൻസാഫ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് വാഹനമുണ്ടായിരുന്ന സ്ഥലത്തെത്തിക്കുകയും തുടർന്ന് വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
കൂൾ ലിപ്പ് , ശംഭു , കൂൾ എന്നീ ബ്രാൻഡുകളിലെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും , കല്ലമ്പലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.സംഭവത്തിൽ കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …