

നഗരൂര്‍: വെള്ളല്ലൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു വെള്ളല്ലൂര്‍ കേശവപുരം എല്‍.പി സ്‌കൂളിന് സമീപമാണ് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞത്. കനത്ത മഴയില്‍ ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ബസ്സിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസ്സില്‍ 20 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.





16ഏഴോളം പേരെ നിസാര പരിക്കുകളോടെ കേശവപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നേകാലോടെയായിരുന്നു അപകടം. വര്‍ക്കല-കല്ലറ റൂട്ടില്‍ ഓടുന്ന ഉണ്ണികൃഷ്ണന്‍ എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു.




