

തിരുവനന്തപുരം: മലയന്‍കീഴ് സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫിസില്‍ ഗസ്റ്റ് ലക്ചററുടെ പാനലില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ നമ്പര്‍, യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.





മെയ് 27 രാവിലെ 10 ന് മാത്തമാറ്റിക്സ്, 28 രാവിലെ 10 ന് കോമേഴ്സ്, 28 ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, 29 രാവിലെ 10 ന് മലയാളം, ഉച്ചയ്ക്ക് രണ്ടിന് ഫിസിക്സ്, 30 രാവിലെ 10 ന് ഹിന്ദി, 31 രാവിലെ 10 ന് ജേര്‍ണലിസം എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്0471 2282020 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.




