Breaking News

വര്‍ക്കലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ചു: പെരുമാതുറ സ്വദേശിക്ക് ഗുരുതര പരിക്ക്

വര്‍ക്കല: വര്‍ക്കലയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. പെരുമാതുറ സ്വദേശിക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. വിളബ്ഭാഗം ജംഗ്ഷന്് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എല്‍.01 ബി.ഇ 9005 മാരുതി റിട്‌സ് കാറും വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 20 എച്ച് 2453 പള്‍സര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുചക്രവാഹന യാത്രികനായ പെരുമാതുറ സ്വദേശിയെ ഗുരുതര പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ്‌നെ കാര്‍ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നും വന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഈ സ്ഥലത്ത് നിരവധി അപകടങ്ങളാണ് സമീപകാലത്തു ഉണ്ടായിരിക്കുന്നതെന്നു പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതത്തിന് തടസം നേരിട്ടു. തുടര്‍ന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് ഗതാഗതം പുനസ്ഥാപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *