
തിരുവനന്തപുരം: ആക്കുളം എയര്‍ഫോഴ്സിനുള്ളില്‍ ജോലിക്കിടെ കടയ്ക്കാവൂര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു. കടയ്ക്കാവൂര്‍ തെക്കുംഭാഗത്ത് ഷാഫിയുടെ മകന്‍ അര്‍ജ്ജുന്‍(24) ആണ് മരിച്ചത്. ആക്കുളം എയര്‍ഫോഴ്സ് കാന്റീനിലെ എ.സി യുടെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അര്‍ജ്ജുന് ഷോക്കേറ്റത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.
