Breaking News

40 കോടി വെട്ടിച്ചുവെന്ന് സമ്മതിച്ച് ബി.ബി.സി

ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ആറുവര്‍ഷമായി നല്‍കി വന്നിരുന്നത് കുറഞ്ഞ നികുതിയാണെന്നും വരുമാനം കുറച്ച് കാണിച്ചിരുന്നുവെന്നും ബിബിസിയുടെ കുറ്റസമ്മതം. ആദായനികുതി വകുപ്പിന് അയച്ച ഇമെയിലിലാണ് ബിബിസി ഇക്കാര്യം സമ്മതിച്ചത്. 40 കോടിയോളം രൂപയാണ് ബിബിസി ഇങ്ങനെ വെട്ടിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇമെയില്‍ നിയമ സാധുതയില്ലാത്തതാണെന്നും എത്രയും വേഗം വീഴ്ച വരുത്തിയ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നും ആദായ നികുതി വകുപ്പും വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി പകുതിയോടെയാണ് നികുതിവെട്ടിപ്പ് ആരോപിച്ച് ആദായ നികുതി വകുപ്പ് ബിബിസി ആസ്ഥാനത്ത് പരിശോധന നടത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *