Breaking News

ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഉടമ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി.

ആറ്റിങ്ങൽ: സ്വകാര്യ ബസിന്റെ ഉടമ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ കോളേജ് റോഡിലുള്ള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ മധുസൂദനനാണ് സ്വകാര്യ ബസ് ഉടമ സുദേവൻ മർദ്ദിച്ചെന്ന് കാട്ടി ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള KL16L2515 എന്ന ഓട്ടോറിക്ഷയിൽ ഇന്ന് രാവിലെ വീട്ടിൽ നിന്നും ഓട്ടോ സ്റ്റാൻഡിലേക്ക് പോകുന്ന വഴി അയിലം താഴെ ഇളമ്പയിൽ വെച്ച് യാത്രക്കാർ സവാരി വിളിച്ചതിനെ തുടർന്ന് വാഹനം നിർത്തി യാത്രക്കാരെ കയറ്റുന്ന സമയം മറ്റൊരു സ്വകാര്യ ഓട്ടോറിക്ഷ തന്റെ വാഹനത്തിന് കുറുകെ നിർത്തുകയും അതിൽ ഉണ്ടായിരുന്ന സ്വകാര്യ ബസ്സ് ഉടമ സുദേവൻ സ്ത്രീകളായ യാത്രക്കാർ ഇരിക്കെ അസഭ്യം പറയുകയും മർദിക്കുകയും വാഹനത്തിന്റെ സൈഡ് മിറർ ഒടിക്കുകയും ചെയ്തെന്ന് കാട്ടിയാണ് ഓട്ടോ ഡ്രൈവർ മദുസൂദനൻ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്.
എന്നാൽ ഓട്ടോറിക്ഷ റിട്ടേൺ ആളെടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും താൻ മർദ്ദിച്ചിട്ടില്ലെന്നും തന്നെയാണ് ഓട്ടോ ഡ്രൈവർ അസഭ്യം പറഞ്ഞതെന്നും സുദേവൻ പറഞ്ഞു

Related posts

Leave a Reply

Your email address will not be published. Required fields are marked *