Breaking News

എ.ഐ ക്യാമറ ഇടപാട്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. എ.ഐ ക്യാമറ വിവാദത്തില്‍ വിജിലന്‍സിന് 5 ഇടപാടുകളെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥലംമാറ്റം ഉള്‍പ്പെടെ വിവിധ ഇടപാടുകളില്‍ അഴിമതിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ആരോപണങ്ങളോട് രാജീവ് പുത്തലത്ത് പ്രതികരിച്ചിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *