Breaking News

കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജയിലില്‍ മരിച്ചു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന കൊലക്കേസ് പ്രതി മരിച്ചു. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. സി.പി.ഐ.എം നേതാവ് ആനാവൂര്‍ നാരായണന്‍ നായരേ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു. ഇന്നലെ രാത്രിയിലാണ് ബൈജുവിന് ഹൃദയാഘാതം സംഭവിച്ചത് തുടര്‍ന്ന് ആശുപതിയിലേക്ക് മാറ്റുന്നതിനിടയില്‍ മരിച്ചുവെന്നാണ് വിവരം. ആനാവൂര്‍ നാരായണന്‍ നായരേ കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ് ബൈജു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ജയിലിലേക്ക് ശിക്ഷ നടപടികള്‍ക്കായി എത്തിക്കുന്നത്. കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *