Breaking News

വനിത ബില്‍ യാഥാര്‍ഥ്യമായതിന് കാരണം ഭൂരിപക്ഷമുള്ള സര്‍ക്കാരെന്ന് നരേന്ദ്ര മോദി

ബി.ജെ.പി വനിതാ എം.പിമാര്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ സ്വീകരണം

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ യാഥാര്‍ഥ്യമായതിന് കാരണം ഭൂരിപക്ഷമുള്ള സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസായതിന് ശേഷം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഭൂരിപക്ഷമുള്ള സര്‍ക്കാരിന് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് ഇരുസഭകളിലും ബില്‍ പാസായതിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിലെ വനിതാ വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് വന്‍ സ്വീകരണമാണ് മോദിക്ക് നല്‍കിയത്. ആയിരക്കണക്കിന് സ്ത്രീകളാണ് മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ബി.ജെ.പി ആസ്ഥാനത്തെത്തി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, വനിത കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, കേരളത്തില്‍നിന്നുള്ള രാജ്യസഭ എം.പിയായ പി.ടി.ഉഷ എന്നിവരും സ്വീകരണ പരിപാടികളില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *