Breaking News

ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്: പഠന സമിതി രൂപീകരിച്ചു; മുന്‍ രാഷ്ട്രപതി അധ്യക്ഷന്‍

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായി ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ പഠന സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സമിതി അധ്യക്ഷന്‍. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയം പഠിക്കാന്‍ സമിതി രൂപീകരിച്ചിരിക്കുന്നത്. വിഷയം പഠിച്ചതിന് ശേഷം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.

2014 ല്‍ ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ച വിഷയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുള്‍പ്പെടെയും ബി.ജെ.പി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് മുന്‍ രാഷ്ട്രപതിയെ അധ്യക്ഷനായുള്ള സമിതിയെ രൂപീകരിച്ചത്. അതേസമയം, സമിതിയിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാന്‍ നീക്കമെന്ന് സൂചനയുണ്ട്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *