Breaking News

ആറ്റിങ്ങലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐക്ക് എതിർവശം ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം 7:15 ഓടുകൂടിയാണ് അപകടം നടന്നത്. ആറ്റിങ്ങൽ ഭാഗത്ത് നിന്നും വന്ന ഇരുചക്രവാഹനവും ഐ ടി ഐ യുടെ ഭാഗത്ത് നിന്ന് യൂ ടേൺ എടുത്ത ഇരുചക തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാലിന് ഗുരുതരമായി മുറിവേറ്റ് രക്തം വാർന്ന അവനവഞ്ചേരി സ്വദേശി അനിലിനെ 108 ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ സംഭവസ്ഥലത്ത് എത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *