
വർക്കല: രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം തിരികെ വർക്കലയിലേക്ക് മടങ്ങുകയായിരുന്ന 108 ആംബുലൻസിലെ ജീവനക്കാരനെ ചെറുന്നിയൂർ സ്കൂളിനു സമീപത്തു വച്ച് ആക്രമിക്കാനും മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചതായി പരാതി.
സംഭവത്തിൽ ആബുലൻസ് ജീവനക്കാരൻ കല്ലമ്പലം സ്വദേശിയായ ബി.എസ്. മൻസിൽ ഷാനവാസ് വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ വർക്കല ചെറുന്നിയൂർ ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. റോഡിൽ സ്കൂളിന് സമീപത്തുള്ള രണ്ട് ഹമ്പുകൾ കാരണം ആംബുലൻസ് വളരെ പതുക്കെയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.ആ സമയത്ത് റോഡരികിൽ നിന്നിരുന്ന ഒരു യുവാവ് ആംബുലൻസ് ജീവനക്കാരനോട് അസഭ്യം പറയുകയും , അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.
ആംബുലൻസ് ജീവനക്കാരൻ വാഹനം നിർത്തി തന്നെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവ് ജീവനക്കാരന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിക്കാനും, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ മുൻപരിചയ മില്ലെന്നും പരാതിക്കാരനായ ഷാനവാസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് വർക്കല പോലീസ്
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

