
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.ടി, തിരുവനന്തപുരം പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിനായി സ്പെഷ്യൽ കോച്ചിംഗ് സ്കീം പ്രകാരം സൗജന്യ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കോഴ്സ് ജൂലൈ 1 മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. നിലവിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പരിശീലന വിഷയങ്ങൾ:
സ്റ്റെനോഗ്രാഫി
ടൈപ്പ്റൈറ്റിംഗ്
ഇംഗ്ലീഷ്
ജനറൽ നോളജ് (ജി.കെ)
ഗണിതം
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 18 മുതൽ 27 വയസ് വരെ
വാർഷിക കുടുംബ വരുമാനം: 3 ലക്ഷം രൂപയിൽ കവിയരുത്.
പരിശീലനത്തിന് ആവശ്യമായ പഠന പുസ്തകങ്ങൾ സൗജന്യമായി നൽകും. 80 ശതമാനം ഹാജർ ഉറപ്പാക്കുന്ന പരിശീലനാർഥികൾക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും.
അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, തൊഴിൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.
ഫോൺ: 0471-2332113.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

