Breaking News

100 അടി താഴ്ചയുള്ള കിണറ്റിൽ വീണ നിയമവിദ്യാർത്ഥിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

വർക്കല : കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 100 അടി താഴ്ചയുള്ള കിണറ്റിൽ വീണ വർക്കല പുന്നമൂട് ശ്രീകൃഷ്ണ വീട്ടിൽ ഉണ്ണി (22)യാണ് ഫയർഫോഴ്‌സ് സംഘം സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്.തിങ്കളാഴ്ച വൈകിട്ട് 5.50ഓടെയാണ് സംഭവം. വീട്ടുവളപ്പിലുള്ള ഏകദേശം അഞ്ച് അടി വീതിയും 100 അടി താഴ്ചയുമുള്ള കിണറ്റിൽ, ഏകദേശം 20 അടി ഉയരത്തിൽ വെള്ളമുള്ള നിലയിൽ യുവാവ് വീണ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല അഗ്‌നിരക്ഷാ നിലയത്തിൽ നിന്ന് ASTO റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നെറ്റും റോപ്പും ഉപയോഗിച്ച് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്ത് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കിണറ്റിനുള്ളിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ വെള്ളം ഒഴിച്ച് ഓക്സിജൻ്റെ അളവ് നല്ലതുപോലെ ക്രമീകരിച്ചാണ് യുവാവിനെ സുരക്ഷിതമായി പുറത്തെടുത്തത് .

വർക്കല ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ മനു വി നായർ, അഷ്‌റഫ്, ഷിജിദാസ്, നൗഷാദ്, റെമിത്ത്, കൃഷ്ണജിത്ത്, വിഷ്ണു, രതീഷ്, വിനോദ്, എച്ച്.ജി ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.നിയമ വിദ്യാർത്ഥിയായ യുവാവ് കിണറ്റിൽ വീണത് എങ്ങനെയെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *