
പെരുന്നാൾ ദിനത്തിൽ മത സൗഹൃദ സന്ദർശനം; നാളെ കാപ്പിൽ നിന്ന് റോഡ് ഷോ ആരംഭിക്കും
വർക്കല: നിയമസഭാ തിരഞ്ഞെടുപ്പിനോട നുബന്ധിച്ച് വർക്കല മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വർക്കല കഹാർ ചെറിയ പെരുന്നാൾ ദിനത്തിൽ വിവിധ മതകേന്ദ്രങ്ങൾ സന്ദർശിച്ച് ദിനം ആചരിച്ചു. ഇന്ന് രാവിലെ 8 മണിയോടെ നടയറ പള്ളിയിൽ എത്തിയ അദ്ദേഹം നിസ്കാരത്തിൽ പങ്കെടുത്തു. വിശ്വാസികളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നതിനുശേഷം നാട്ടുകാരുമായി ആശംസകൾ കൈമാറുകയും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു.

തുടർന്ന് വർക്കല ശിവഗിരി മഠം സന്ദർശിച്ച അദ്ദേഹം ശ്രീ നാരായണ ഗുരുദേവന്റെ സമാധിയിൽ എത്തി പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി. സമൂഹത്തിൽ ഐക്യവും സമാധാനവും നിലനില്ക്കട്ടെയെന്നാശംസിച്ച് നടത്തിയ പ്രാർത്ഥന ശ്രദ്ധേയമായി. മഠത്തിലെ അധികാരികളുമായും ഭക്തജനങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി.

സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം മടങ്ങി. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം കാപ്പിൽ മുതൽ റോഡ് ഷോ സംഘടിപ്പിച്ച് പ്രചരണത്തിന് തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി നടക്കുന്ന റോഡ് ഷോയിൽ പ്രവർത്തകരും അനുഭാവികളും വലിയ തോതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് …

