
വർക്കല: കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ആഗോള തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കെതിരെയും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 50 നിയോജകമണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന കുറ്റവിചാരണ പദയാത്രയുടെ ഭാഗമായി വർക്കല ബ്ലോക്ക് കമ്മിറ്റി വർക്കല മുതൽ അരിവാളം വരെ ജാഥ നടത്തി.

സംസ്ഥാന പ്രസിഡന്റ് ജി. ലീലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പൂന്തുറ ജൈസൺ (ജില്ലാ പ്രസിഡന്റ്) ജാഥ ക്യാപ്റ്റനായും ഷാലിബ് വെട്ടൂർ (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ഡി.സി.സി മെമ്പർ) വൈസ് ക്യാപ്റ്റനായും പ്രവർത്തിച്ചു. സമാപന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. അഡോൾഫ് മൊറൈസ് ഉദ്ഘാടനം ചെയ്തു.

ഐഡി കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പൊഴിയൂർ ജോൺസൻ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എം. ബഷീർ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഷാലി എന്നിവർ ആശംസകൾ നേർന്നു.

സംസ്ഥാന, ജില്ലാ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത്-മുനിസിപ്പാലിറ്റി അംഗങ്ങൾ, കെ.എസ്.യു വർക്കല ബ്ലോക്ക് പ്രസിഡന്റ് ഇസ്മായിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അരുൺ ബാബു തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി സെക്രട്ടറി സുമയ്യയും ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സലാഹുദ്ധീനും നന്ദി രേഖപ്പെടുത്തി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം

- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു

- ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്

- സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ

- നാവായിക്കുളത്ത് കേരളോത്സവം അട്ടിമറിക്കുന്നതായി ആരോപണം; അടിയന്തര യോഗം ആവശ്യപ്പെട്ട് എൽ.ഡി.എഫ്

- നാവായിക്കുളത്ത് പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം; ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രവർത്തനം തുടരുമെന്ന് മാനേജ്മെന്റ്

- എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘സമ്മാനം’ സിനിമയാകുന്നു; ‘മാലിനി’യുടെ ടൈറ്റിൽ ലോഞ്ച് 28 ന്

- കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയേറ്റർ പ്രവർത്തനം തുടങ്ങി

- കൊല്ലം ജില്ലാ ആശുപത്രി ലബോറട്ടറിയിൽ ജീവനക്കാരുടെ കുറവ്; പരിശോധനാഫലം കാത്ത് രോഗികൾ നീണ്ട ക്യൂവിൽ
