Breaking News

ആറ്റിങ്ങലിൽ പണം വച്ച് നിരോധിത ചീട്ടുകളി; നാലംഗ സംഘം പിടിയിൽ

ആറ്റിങ്ങൽ: പണം വെച്ച് നിരോധിത ചീട്ടുകളി നടത്തിയ നാലംഗ സംഘത്തെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

ഇടയ്ക്കോട് വെട്ടുവിള വീട്ടിൽ മണി (51), ഇടയ്ക്കോട് ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാർ (49), ഇടയ്ക്കോട് ആദിത്യാഭവനിൽ ബിജു (43), ഇടയ്ക്കോട് സ്നേഹതീരത്തിൽ സജീവ് (41) എന്നിവരാണ് പിടിയിലായത്.

ആറ്റിങ്ങൽ ഊരുപൊയ്കയിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പണം വെച്ച് ചീട്ടുകളി നടത്തുന്നതിനിടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ചീട്ടുകെട്ടുകളും പണവും പോലീസ് പിടിച്ചെടുത്തു.കേരള ഗെയിമിംഗ് ആക്ട് പ്രകാരം പ്രതികൾ ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *