Breaking News

പത്താം വർഷികം ആഘോഷിക്കാനിരിക്കെ ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നു

ബോക്സോഫീസിൽ തരംഗം തീർത്ത് ദശാബ്ദത്തിനു ശേഷം വീണ്ടും തിയേറ്ററിലെത്താൻ തയ്യാറാവുകയാണ് ബാഹുബലി. ചിത്രം റിലീസ് ചെയ്തതിന്‍റെ പത്താം വർഷികം ആഘോഷിക്കാനിരി ക്കെയാണ് നിർമാതാക്കൾ റീ റിലീസ് വിവരം പുറത്തു വിട്ടിരിക്കു ന്നത്.

എസ്.എസ്. രാജമൗലി സഹ-രചനയും സംവിധാനവും നിർവഹിച്ച്, പ്രബാസ്, റാണ ദഗ്ഗുബതി,അനുഷ്ക ഷെട്ടി,തമന്ന ഭാട്ടിയ, രമ്യകൃഷ്ണൻ, സത്യരാജ്, നാസർ എന്നിവർ അഭിനയിച്ച ചിത്രം ലോകമെ മ്പാടും ബോക്സ് ഓഫീസിൽ 650 കോടി നേടിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗം ബാഹുബലി 2: ദി കൺക്ലൂഷൻ , ലോകമെമ്പാ ടുമായി 1788.06 കോടിയും ആഭ്യന്തര ബോക്‌സ് ഓഫീസിൽ 1030.42 കോടിയും നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വലിയൊരു ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *