Breaking News

ആറ്റിങ്ങൽ ദേശീയപാതയിൽ കക്കൂസ് മാലിന്യനിക്ഷേപം : വാഹനവും ഡ്രൈവറും അറസ്റ്റിൽ.

ആറ്റിങ്ങൽ: ദേശീയപാതയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച വാഹനവും ഡ്രൈവറും പിടിയിൽ. വെഞ്ഞാറമൂട് ആലന്തറ എ.എസ് വില്ലയിൽ സഞ്ജീവ് (35) ആണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ – തിരുവനന്തപുരം എൻ.എച്ച് റോഡിൽ കിഴുവിലം ഗ്രാമപഞ്ചായത്ത്‌ അതിർത്തിയ 18-ആം മൈൽ രേവതി ഓഡിറ്റോറിയത്തിന് സമീപം ഇക്കഴിഞ്ഞ ശനിയാഴിച്ച രാത്രി 10.45 ഓടെ മതിയായ രേഖകളില്ലാതെ KL 58 E 7603-ാം നമ്പർ ടാങ്കർ വാഹനത്തിൽ നിന്നും കക്കൂസ് മാലിന്യം ഒഴുക്കിയ പ്രതിയെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത്‌ അധികൃതർ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മാലിന്യം കയറ്റി കൊണ്ടു വന്ന വാഹനം ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *