Breaking News

പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി തുണിക്കടയിൽ കയറി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

മിഥിൽ രാജ്

വർക്കല : വർക്കലയിലെ തുണിക്കടകളിൽ കയറി പോലീസ് ഉദ്യോഗസ്ഥൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു വസ്ത്രങ്ങൾ വാങ്ങി പണം നൽകാതെ പോയ ആൾ അറസ്റ്റിലായി.
വർക്കലയിലെ പ്രധാന തുണിക്കടകൾ ആയ മനാഫ് , ഷാ വെഡ്ഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ കയറി വസ്ത്രങ്ങൾ വാങ്ങിയിട്ട് വർക്കല പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പൈസ കൊടുക്കാതെ മുങ്ങിയ പ്രതി പോരേടം സ്വദേശിയായ മിഥിലാജ് മൻസിലിൽ മിഥിൽ രാജ് (32)നെ വർക്കല പോലീസ് പിടികൂടി . ഇയാൾ തുണിക്കടകളിൽ കയറിയശേഷം 2,000 രൂപയോളം വിലവരുന്ന തുണിത്തരങ്ങൾ വാങ്ങിയശേഷം ക്യാഷ് കൗണ്ടറിൽ പണം അടയ്ക്കുന്ന സമയത്ത് എടിഎം കാർഡിൽ പണമില്ല എന്ന് പറഞ്ഞു വർക്കല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് തെറ്റിദ്ധരിപ്പിച്ച് പണം അടുത്തദിവസം തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത് .
പ്രതി സമാനമായ തട്ടിപ്പുകൾ മറ്റു സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു . വർക്കല സി ഐ ധ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ എസ് ഐ സേതുകുമാർ , ലാൽ , എ.എസ് .ഐ രാധാകൃഷ്ണൻ ഫാറൂഖ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *