Breaking News

യുവനടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടി അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കും. കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ നേരത്തെ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. ഇന്നലെയാണ് ഷോപ്പിംഗ് മാളില്‍വച്ച് രണ്ട് യുവാക്കള്‍ നടിയെ അപമാനിച്ചത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *