
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം കൂട്ട ആത്മഹത്യ. വട്ടവിള വിളയില്‍വീട്ടില്‍ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖില്‍(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സന്ധ്യയായിട്ടും വീട്ടില്‍ വെളിച്ചം കാണാത്താതിനെത്തുടര്ന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണു സംഭവം പുറത്തറിഞ്ഞത്.
കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന കത്ത് പോലീസ് ലഭിച്ചു. അടുത്തിടെ കുറക്കടയില്‍ കട തുടങ്ങി ജീവിച്ചുവരികയായിരുന്നു സുബിയും കുടുംബവും. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സുബി ഒന്നരവര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുകയായിരുന്നു. കൂന്തള്ളൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഖില്‍. ഹരിപ്രിയ ചിറയിന്‍കീഴ് പാലകുന്ന് ഗവണ്മെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
- വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
- അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
- എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്